ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് രാജ്യത്ത് പുതുതായി 91 ലക്ഷം നികുതിദായകര്‍. ഇതുവരെ വരുമാനവും കൈയിലുള്ള സ്വത്തും വെളിപ്പെടുത്താതിരുന്നതാണ് ഇവര്‍.
നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് ഇടപാടുകള്‍ ബാങ്കുകള്‍ വഴിയാകുകയും കൈയിലുള്ള സ്വത്ത് വെളിപ്പെടുത്തേണ്ടിവരികയും ചെയ്തതോടെയാണ് ഇവര്‍ക്ക് നികുതിദായകരുടെ പട്ടികയില്‍ കയറേണ്ടിവന്നത്. സാധാരണ പ്രതിവര്‍ഷമുണ്ടാകുന്ന വര്‍ദ്ധനയുടെ 80 ശതമാനം വര്‍ദ്ധന. ഇത് രാജ്യത്തിന്റെ റവന്യൂ വരുമാനം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കും.
2016 വരെയായി 5.59 കോടി നികുതിദായകരാണ് ഉള്ളത്. ഇത് ഒറ്റയടിക്ക് ആറരക്കോടിക്കു മേലായി. പലരുടെയും കൈകളില്‍ ഇരുന്ന കള്ളപ്പണം ഇപ്പോള്‍ ബാങ്കിങ്ങ് സംവിധാനത്തിന്റെ ഭാഗമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: