മുംബൈ: ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി മധ്യ അമേരിക്കന്‍ കമ്പനിയായ മസേസയുമായി ആഗോളതലത്തില്‍ സഖ്യം പ്രഖ്യാപിച്ചു. ഇതുവഴി മധ്യ അമേരിക്ക, ലാറ്റിന്‍ അമേരിക്ക, തെക്കുകിഴക്കനേഷ്യ, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ അഞ്ച് വിപണികളിലേക്ക് ടിവിഎസ്സിന് പ്രവേശനം എളുപ്പമാകും.
മധ്യ അമേരിക്കന്‍ വിപണികളില്‍ മോട്ടോര്‍സൈക്കിളുകളുടെയും ടുക് ടുക്കുകളുടെയും (ചെറിയ എന്ജിന് ഓട്ടോറിക്ഷ) വാണിജ്യവല്‍ക്കരണ കാര്യങ്ങളില്‍ അഗ്രഗണ്യരാണ് ഗ്വാട്ടിമാല ആസ്ഥാനമായ മസേസ. മധ്യ അമേരിക്ക, ലാറ്റിന്‍ അമേരിക്ക, തെക്കുകിഴക്കനേഷ്യ, പശ്ചിമേഷ്യ എന്നിവിടങ്ങളില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ടിവിഎസ് മോട്ടോര്‍ കമ്പനി മസേസയുമായി സഖ്യം സ്ഥാപിച്ചത്.
ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ സര്‍വീസ് സെന്ററുകള്‍ മസേസ കൈകാര്യം ചെയ്യും. വേണ്ടത്ര പാര്‍ട്സുകള്‍ ഗ്വാട്ടിമല കമ്പനിക്ക് നല്‍കും. മസേസയുടെ മതിയായ പിന്തുണ ടിവിഎസ് ഉറപ്പുവരുത്തും. മേഖലയില്‍ അടുത്തിടെ നടക്കുന്ന പ്രധാന ബിസിനസ് സഖ്യമാണ് മസേസയുമായി ടിവിഎസ് ബ്രാന്‍ഡ് ഏര്‍പ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: