ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി വാതക ഇറക്കുമതി വ്യാപാരകേന്ദ്രമായ പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡിന്റെ വരുമാനം ഇരട്ടിയായി. 2016-17 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി- മാര്‍ച്ച് കാലയളവിലെ വരുമാനം 470.79 കോടിയായാണ് ഉയര്‍ന്നത്.
മുന്‍വര്‍ഷം ഇത് 245.31 കോടി ആയിരുന്നു. ഈ കാലയളവിലെ കമ്പനിയുടെ ഓഹരി വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2015-16ല്‍ ഓഹരി ഒന്നിന് 3.27 രൂപ എന്ന നിരക്കിലുണ്ടായിരുന്നത് ഈ വര്‍ഷം 6.28 രൂപയായും വര്‍ധിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കമ്പനിയുടെ ലാഭവിഹിതം 50 ശതമാനമാക്കാനും തീരുമാനിച്ചതായി പെട്രോനെറ്റ് എല്‍എന്‍ജി ധനകാര്യ ഡയറക്ടര്‍ ആര്. കെ. ഗാര്‍ഗ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: