മുംബൈ : ഇന്ത്യയിലെ ആപ്പിളിന്റെ വിപണി മൂലധനം സെന്‍സെക്സിലെ കമ്പനികളേക്കാള്‍ ഉയരത്തില്‍. ഓഹരികളിലുണ്ടായ വര്‍ധനവാണ് മൂലധനത്തിലും പ്രതിഫലിച്ചിരിക്കുന്നത്.
തിങ്കളാഴ്ച്ച സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ ആപ്പിളിന്റെ വിപണിമൂലധനം 78400 ഡോളറായിരുന്നു. സെന്‍സെക്സിലെ മറ്റു കമ്പനികളുമായി കിടപിടിക്കുന്ന വിധത്തിലേക്കാണ് ആപ്പിളിന്റെ വളര്‍ച്ച എത്തിക്കൊണ്ടിരിക്കുന്നത്.
ബ്രസീല്‍, സിംഗപ്പൂര്‍, സ്പെയിന്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ആപ്പിളിന്റെ വിപണിമൂലധനം ഉയര്‍ച്ചയിലാണ്. നിലവില്‍ ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന വിപണി മൂലധനമുള്ള രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ആപ്പിള്‍. ആല്‍ഫബെറ്റ് ഇന്‍കോര്‍പറേറ്റഡ്, മൈക്രോ സോഫ്റ്റ്, ആമസോണ്‍, ഫെയ്സ്ബുക്ക് എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍ ഉള്ളത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളില്‍ ആപ്പിളിന്റെ ഓഹരികളില്‍ 3.7 ശതമാനം വര്‍ധനവാണുണ്ടായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കമ്പനിയുടെ ലാഭത്തിലും 32 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: