കൊച്ചി: അലുമ്നി സൊസൈറ്റി ഓഫ് എഒടിഎസ് കേരള (എഎസ്എ കേരള) ജപ്പാനില്‍ വിവിധ പരിശീലന പരിശീലന പരിപാടികള്‍ക്കു സ്കോളര്‍ഷിപ്പുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു. മാനേജ്മെന്റ് പ്രൊഫഷണലുകള്‍ക്കാണ് അവസരം. 25നും 60നും ഇടയില്‍ പ്രായമുള്ള സംരംഭകര്‍, മാനേജര്‍മാര്‍, എക്സിക്യൂട്ടീവുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ജപ്പാനില്‍ രണ്ടാഴ്ചയാണു പരിശീലനം. നാലു പ്രോഗ്രാമുകളാണുള്ളത്. വിമാന ടിക്കറ്റ് അടക്കം ആകെ ചെലവിന്റെ 50 ശതമാനം സ്കോളര്‍ഷിപ്പായി ലഭിക്കുമെന്ന് എഎസ്എ കേരള പ്രസിഡന്റ് ജേക്കബ് കോവൂര്‍ അറിയിച്ചു.
ടോക്കിയോയില്‍ ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 4 വരെ നടക്കുന്ന എക്സിക്യൂട്ടീവ് പ്രോഗ്രാം ഓണ്‍ കോര്‍പ്പറേറ്റ് മാനേജ്മെന്റിന് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 15. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 9 വരെ നടക്കുന്ന ലോജിസ്റ്റിക് മാനേജ്മെന്റ് ട്രെയ്നിംഗ് പ്രോഗ്രാമിന് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 22. ജൂലൈ 3 മുതല്‍ ജൂലൈ 14 വരെ നടക്കുന്ന കോര്‍പ്പറേറ്റ് മാനേജ്മെന്റ് പ്രോഗ്രാം ഓണ്‍ എനര്‍ജി റിസോഴ്സ് സേവിങ്ങിന് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 12. ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 4 വരെ നടക്കുന്ന പ്രോഗ്രാം ഓണ്എനര്ജി മാനേജ്മെന്റ് ഇന്‍ മാനുഫാക്ചറിങ് ഇന്‍ഡസ്ട്രിക്ക് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 26.
താത്പര്യമുള്ളവര്‍ താഴെക്കാണുന്ന വിലാസത്തില്‍ ബന്ധപ്പെടണം.
അലുമ്നി സൊസൈറ്റി ഓഫ് എഒടിഎസ് കേരള (എടിഎസ് കേരള), നിപ്പോണ്‍ കേരള സെന്റര്‍, കളമശേരി, കൊച്ചി- 693 503. ഫോണ്‍- 0484 2110790, 96568 56954. [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: