കൊച്ചി: ഭവന വായ്പാ കമ്പനിയായ ഡിഎച്ച്എഫ്എല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 27 ശതമാനം വര്‍ധനവോടെ 927 കോടി രൂപ അറ്റാദായമുണ്ടാക്കി. മാര്‍ച്ച് 31ന് അവസാനിച്ച ത്രൈമാസത്തില്‍ കമ്പനിയുടെ അറ്റാദായത്തില്‍ മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 31 % കൂടി 248 കോടിയായി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഭവന വായ്പാ മേഖലയെ സംബന്ധിച്ച് മികച്ച ഒരു വര്‍ഷമായിരുന്നു എന്നും വികസനത്തിനുതകുന്ന പല സര്‍ക്കാര്‍ നടപടികളുമുണ്ടായെന്നും കമ്പനി സിഎംഡി: കപില്‍ വാധവന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: