ന്യൂദല്‍ഹി : രണ്ട് പൊതുമേഖലാ ബാങ്ക് മേധാവികളെ സ്ഥലം മാറ്റുന്നു. വിവിധ ബാങ്കുകളിലായി അഞ്ച് എംഡി, സിഇഒമാരെ നിയമിച്ച് കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി. വായ്പ്പ തിരിച്ചടയ്ക്കാത്തവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് സ്ഥലം മാറ്റിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്.
പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ഉഷ അനന്ത സുബ്രഹ്മണ്യത്തെ അലഹബാദ് ബാങ്കിലേക്കും, ബാങ്ക് ഓഫ് ഇന്ത്യ മേധാവി മെല്വിന് റിഗോയെ സിന്‍ഡിക്കേറ്റ് ബാങ്കിലേക്കുമാണ് മാറ്റിയത്. ഐഡിബിഐ ബാങ്ക് എംഡിയും സിഇഒയുമായിരുന്ന കെ. പി. ഖരാട്ടിനെ കഴിഞ്ഞമാസം ഇന്ത്യന്‍ ബാങ്കിലേക്ക് മാറ്റി, പകരം എം. കെ. ജെയിനിനെ നിയമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: