ന്യൂദല്‍ഹി: കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന്റെ അഭിമാന പദ്ധതിയായ പ്രധാനമന്ത്രി ഉജ്ജ്വല യോജന വഴി ഇതുവരെ വിതരണം ചെയ്തത് 3.25 കോടി പാചകവാതക കണക്ഷനുകള്‍. പുതിയ കണക്ഷനുകളുടെ വിതരണത്തിന് 2016-17 ലെ ലക്ഷ്യമായ 1.5 കോടി മറികടന്നതായി കേന്ദ്ര പ്രകൃതിവാതക സഹമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് അറിയിച്ചു. 2016 മെയ് 1ന് ഉത്തര്‍പ്രദേശിലെ ബലിയയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പി.എം.യു.വൈക്ക് തുടക്കം കുറിച്ചത്.
പദ്ധതി ആരംഭിച്ച ആദ്യവര്‍ഷം തന്നെ 2.20 കോടിയിലധികം കണക്ഷനുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് നല്കാന് കഴിഞ്ഞതായി പത്രസമ്മേളനത്തില്‍ ധര്‍മ്മേന്ദ്ര പ്രധാന് പറഞ്ഞു. പാചകവാതകം ഉപയോഗിക്കുന്നവരുടെ ആകെ എണ്ണം 20 കോടിക്ക് മുകളിലെത്തിയിട്ടുണ്ട്. 2014ലെ 14 കോടിയില്‍ നിന്നുള്ള കുതിച്ചുചാട്ടമാണുണ്ടായതെന്നും പ്രധാന് ചൂണ്ടിക്കാട്ടി. രാജ്യത്ത് പാചകവാതകത്തിന്റെ ആവശ്യത്തില്‍ പത്തുശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയതായി കേന്ദ്ര സഹമന്ത്രി അറിയിച്ചു.
കഴിഞ്ഞ മൂന്നുവര്‍ഷങ്ങള്‍ക്കുള്ളില്‍ 4,600 ലധികം പുതിയ വിതരണക്കാരെയാണ് വിതരണശൃംഖലയില്‍ ഉള്‍പ്പെടുത്തിയത്. ഇതിലേറെയും പ്രധാനമായും ഗ്രാമീണ മേഖലയിലാണെും അദ്ദേഹം വ്യക്തമാക്കി. പി.എം.യു.വൈയുടെ ഗുണഭോക്താക്കളില്‍ 38% പട്ടിക ജാതി/വര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ടവരാണ്. ഗുണഭോക്താക്കള്‍, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, ബഹുമാന വ്യക്തിത്വങ്ങള്‍, പ്രാദേശിക ഭരണകൂടം തുടങ്ങിയവരുടെ കൂട്ടായ സഹകരണത്തോടെയാണ് പി.എം.യു.വൈ നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: