കൊച്ചി: ടെലിമെഡിസിന്‍ ചികിത്സ പ്രോത്സാഹിപ്പിക്കാനായി കേന്ദ്രത്തിന്റെ സമ്മാന പദ്ധതി. മെയ് നാലുമുതല്‍ ജൂണ്‍ നാലുവരെ ടെലിമെഡിസിന്‍ സേവനം ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയ പൊതു സേവന കേന്ദ്രങ്ങള്ക്കാ (സിഎസ്സി)ണ് സമ്മാനം നല്‍കുന്നത്. കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള സിഎസ്സി ഇ-ഗവേണന്‍സ് സര്‍വീസസ് ഇന്ത്യാ ലിമിറ്റഡാണ് സമ്മാന പദ്ധതി നടപ്പാക്കിയത്. മെയ് 26ന് സമ്മാനത്തുക പ്രഖ്യാപിക്കും. ജൂണ്‍ ആദ്യവാരത്തില്‍ സമ്മാനങ്ങള്‍ നല്‍കും.
പൊതുസേവന കേന്ദ്രങ്ങള്‍ കുറഞ്ഞത് 100 ടെലിമെഡിസിന്‍ കണ്സള്ട്ടേഷന് ഒരു മാസക്കാലയളവില്‍ നടത്തണം. ഇതില്‍ 20 ശതമാനം ഹോമിയോപ്പതിയുമായി ബന്ധപ്പെട്ടായിരിക്കണം. ഈ നിബന്ധനകള്‍ പാലിക്കുന്നവര്‍ക്കാണ് സമ്മാനം. കേരളത്തില്‍ അക്ഷയ കേന്ദ്രങ്ങളടക്കമുള്ള പൊതുസേവന കേന്ദ്രങ്ങളില്‍ ചെന്നൈ അപ്പോളോ ആശുപത്രിയുമായി സഹകരിച്ച് കേന്ദ്രം ടെലിമെഡിസിന്‍ സേവനം ആരംഭിച്ചിരുന്നു. ഇത് കൂടുതല്‍ ജനകീയമാക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്റെ നടപടി.
പൊതുസേവന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് നേരത്തെ ഡിജിറ്റല്‍ ഡോക്ടര്‍ കേന്ദ്രങ്ങള്‍ക്കും കേന്ദ്രം തുടക്കമിട്ടിരുന്നു. ഓണ്‍ലൈനായി ചികിത്സ ലഭിക്കുന്നതിനൊപ്പം കുറഞ്ഞനിരക്കില്‍ ജന്‍ ഔഷധി കേന്ദ്രവുമായി സഹകരിച്ച് മരുന്നു നല്‍കുന്നതും ഈ പദ്ധതിയിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: