തൃശൂര്‍: കഴിഞ്ഞ തൃശൂര്‍ പൂരത്തിന് മികച്ച ജനപങ്കാളിത്തം ലഭിച്ച സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ‘സെല്‍ഫി വിത്ത് പൂരം’ സോഷ്യല്‍ മീഡിയ മത്സരം വീണ്ടുമെത്തുന്നു. സമ്പൂര്‍ണ ഡിജിറ്റല്‍ കാമ്പയിനായ ‘സെല്‍ഫി വിത്ത് പൂരം’ 5, 6 തീയതികളിലാണ് നടത്തുന്നത്. സുരക്ഷിതമായ സെല്‍ഫി എന്ന ആശയമാണ് ബാങ്ക് മുന്നോട്ടുവയ്ക്കുന്നത്.
തൃശൂര്‍പൂരം പശ്ചാത്തലമായെടുക്കുന്ന സെല്‍ഫികള്‍ ഫേസ്ബുക്കില്‍ #SIBSELFIEPOORAM എന്ന ഹാഷ് ടാഗോടെ പോസ്റ്റ് ചെയ്യുക വഴി മത്സരത്തില്‍ പങ്കെടുക്കാം. ആനച്ചമയം, കുടമാറ്റം തുടങ്ങി പൂരവുമായി ബന്ധപ്പെട്ട എന്തും സെല്‍ഫിയുടെ പശ്ചാത്തലമാകാം.
ഏറ്റവും മികച്ച സെല്‍ഫിയെടുക്കുന്ന വ്യക്തിക്ക് ഒരു ഐഫോണും മറ്റ് 50 പേര്‍ക്ക് ആകര്‍ഷകമായ പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും. വിദഗ്ധ ജൂറിയാണ് വിജയികളെ തെരഞ്ഞെടുക്കുക. ഒരു മത്സരാര്‍ത്ഥിക്ക് ഒന്നില്‍കൂടുതല്‍ സെല്‍ഫി പോസ്റ്റ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: