ന്യൂദല്‍ഹി: പതഞ്ജലിയുടെ വാര്‍ഷിക വരുമാനം 10,561 കോടി രൂപയായി ഉയര്‍ന്നതായി ബാബാ രാംദേവ്. പതഞ്ജലി ആയുര്‍വേദയ്ക്ക് 9,346 കോടി രൂപയും ദിവ്യ ഫാര്‍മസിക്ക് 870 കോടി രൂപയുമാണ് വാര്‍ഷിക വരുമാനമെന്നും ബാബാ രാംദേവ് വിശദീകരിച്ചു. ദല്‍ഹിയില്‍ നടന്ന പതഞ്ജലി ഗ്രൂപ്പിന്റെ വാര്‍ഷിക വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാംദേവ്.
ഏതൊരു അന്താരാഷ്ട്ര കമ്പനിയുടെ ഉല്‍പ്പന്നത്തോടും കിടപിടിക്കുന്നതും അതിനേക്കാള്‍ ഗുണമേന്മയുള്ളതുമായ ഉല്‍പ്പന്നങ്ങളാണ് പതഞ്ജലി വിപണിയിലെത്തിക്കുന്നതെന്ന് രാംദേവ് പറഞ്ഞു. രാജ്യമാസകലം 12,000 വിതരണക്കാരാണ് പതഞ്ജലിക്കുള്ളത്. പതഞ്ജലിയുടെ ശുദ്ധമായ പശുവിന് നെയ്യ് കഴിഞ്ഞവര്‍ഷം 1,467 കോടി രൂപയാണ് വിപണിയില്‍ നിന്ന് നേടിയത്. ടൂത്ത്പേസ്റ്റായ ദന്തകാന്തിയ്ക്ക് 940 കോടി രൂപയാണ് വാര്‍ഷിക ആദായം. പതഞ്ജലി തേന്‍ 335 കോടിയും ഫേസ് വാഷ് 228 കോടിയും ച്യവനപ്രാശ് 176 കോടി രൂപയും നേടി.
വിദേശ കമ്പനികളായ എംഎച്ച്സി, യൂണിലിവര്‍, നെസ്ലെ, പിഎന്‍ജി, കോള്‍ഗേറ്റ് തുടങ്ങിയവയ്ക്കെതിരെയാണ് പതഞ്ജലിയുടെ പോരാട്ടമെന്നും രാജ്യത്തെ കൊള്ളയടിക്കുന്ന വിദേശ കമ്പനികള്‍ക്ക് ശക്തമായ ബദലായി പതഞ്ജലി മാറിക്കഴിഞ്ഞതായും രാംദേവ് പറഞ്ഞു. 30,000 കോടിരൂപയുടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷി അടുത്ത വര്‍ഷത്തോടെ ഗ്രൂപ്പ് കൈവരിക്കും. 2019ഓടെ ഇത് 60,000 കോടി രൂപയുടേതായി ഉയരും. പതഞ്ജലിയുടെ വികസനത്തിനായി രണ്ടായിരത്തിലേറെ ശാസ്ത്രജ്ഞരടക്കമുള്ള വലിയ സംഘം പ്രവര്‍ത്തിക്കുന്നതായും രാംദേവ് പറഞ്ഞു.
സൈനികരുടെ മക്കള്‍ക്കായി പതഞ്ജലി ആവാസീയ സൈനിക് സ്കൂള്‍ വിദ്യാലയങ്ങള്‍ ആരംഭിക്കുമെന്നും പതഞ്ജലി റസ്റ്റോറന്റുകളും ടെക്സ്റ്റൈല്‍ മേഖലയിലേക്കുള്ള വിപുലീകരണവും ഉടനുണ്ടാകുമെന്നും രാംദേവ് വിശദീകരിച്ചു. ഇന്ത്യയിലെ എല്ലാ ഭാഗത്തു നിന്നുമായി പഴയ ലിപിയിലുള്ള താളിയോലകളും മറ്റു രേഖകളും ശേഖരിക്കുന്നതായും അതു ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുമെന്നും പതഞ്ജലി മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: