ന്യൂദല്‍ഹി: ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുകി GSX-R1000, GSX-R1000R സൂപ്പര്‍ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. GSX-R1000 ന് 19 ലക്ഷം രൂപയും GSX-R1000R ന് 22 ലക്ഷം രൂപയുമാണ് ദല്‍ഹി എക്സ്-ഷോറൂം വില. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ സുസുകി ആഗോളതലത്തില്‍ പത്ത് ലക്ഷത്തിലധികം GSX-R മോട്ടോര്‍സൈക്കിളുകളാണ് വിറ്റത്.
മുന്‍ മോഡലില്‍നിന്ന് പൂര്‍ണ്ണമായ മാറ്റങ്ങളോടെയാണ് പുതിയ വേര്‍ഷന്‍ സ്പോര്ട്ബൈക്കുകള് അവതരിപ്പിക്കുന്നതെന്ന് സുസുകി വ്യക്തമാക്കി. പുതിയ ഷാസ്സി, ഷോവ ബിഗ് പിസ്റ്റണ്‍ ഫോര്‍ക്കുകള്‍, ബ്രെംബോ മോണോബ്ലോക്ക് ഫ്രണ്ട് കാലിപര്‍, ബ്രിഡ്ജ്സ്റ്റോണ് RS10 റേഡിയല്‍ ടയറുകള്‍ എന്നിയോടെയാണ് സൂപ്പര്‍ബൈക്കുകള്‍ വിപണിയിലെത്തിയിരിക്കുന്നത്. മോഷന്‍ ട്രാക്ക് ബ്രേക്കിംഗ് സിസ്റ്റം വിത്ത് എബിഎസ്, എല്‍ഇഡി ഹെഡ്ലൈറ്റുകള്, ഫുള്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: