സോള്‍: ഡ്രൈവറില്ലാ കാറുമായി സാംസങിന്റെ പുതിയ ചുവടു വയ്പ്. ടെസ്റ്റ് ഡ്രൈവ് നടത്താന്‍ സാംസംഗ് ഇലക്ട്രോണിക്സ് കമ്പനി ലിമിറ്റഡിന് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ അനുമതി നല്കി. വാഹന നിര്‍മ്മാണ മേഖലയിലേക്ക് സാംസങിന്റെ കടന്നു വരവുകൂടിയാണിത്.
ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാണ കമ്പനിയുടെ കാറില്‍ കാമറ, സെല്‍ഫ് ഡ്രൈവിങിനായുളള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ് വെയര്‍ എന്നിങ്ങനെ സ്വന്തം വാഹനഘടകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സാംസങ് ഡ്രൈവറില്ലാ കാര്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
ഏത് പ്രതികൂല സാഹചര്യങ്ങളിലും ഡ്രൈവിംഗ് സാധ്യമാകുന്ന സെല്‍ഫ്-ഡ്രൈവിംഗ് അല്‍ഗോരിതവും ഓട്ടോണമസ് കാറുകള്‍ക്കുവേണ്ട പുതു തലമുറ വാഹന ഘടകങ്ങളും വികസിപ്പിക്കുന്നതിന് ഈ കാര്‍ ഉപയോഗപ്പെടുത്താനാണ് സാംസംഗ് ഇലക്ട്രോണിക്സിന്റെ തീരുമാനം.
എന്നാല്‍ കാര്‍ മാനുഫാക്ച്ചറിംഗ് ബിസ്സിനസ്സില്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് റോയിട്ടേഴ്സിന് നല്കിയ വാര്‍ത്താക്കുറിപ്പില്‍ സാംസംഗ് ഇലക്ട്രോണിക്സ് വ്യക്തമാക്കി. ഓട്ടോണമസ് പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട ഡീപ് ലേണിംഗ് അല്‍ഗോരിതം വികസിപ്പിക്കുന്നത് തുടരുമെന്ന് കമ്പനി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: