ന്യൂദല്‍ഹി: ഫിനാന്‍ഷ്യല്‍ ടെക്നോളജി രംഗത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കെപിഎംജിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ഈ മേഖലയിലെ പണമിടപാടുകളും വായ്പാ നടപടികളും വര്‍ദ്ധിച്ചുവരുന്നതിനാലാണ് ഇത്തരമൊരു നീക്കം.
ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട രംഗങ്ങളിലായിരിക്കും നിയന്ത്രണങ്ങള്‍ വരുക. മാര്‍ച്ച് പാദത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം ആകര്‍ഷിച്ചത് പേറ്റിഎമ്മാണ്. ഏകദേശം 200 മില്ല്യണ്‍ ഡോളര്‍. പേയ്മെന്റുകള്‍, ഓപ്പണ്‍ ഡാറ്റ, ഡാറ്റ അനലറ്റിക്സ് എന്നിവയ്ക്കു പുറമെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സും ബ്ലോക്ചെയിനും നിക്ഷേപകര്‍ക്ക് മുന്നില്‍ വലിയ സാധ്യതകള്‍ തുറന്നുവയ്ക്കുന്നു.
മുന്‍ സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ ഏഷ്യയിലെ ഫിന്‍ടെക് രംഗത്ത് 33 കരാറുകളിലായി 492 മില്ല്യണ്‍ ഡോളറിന്റെ ഇടപാടുകളാണ് നടന്നത്. റെഗ്ടെക്കി(റെഗുലേറ്ററി ടെക്നോളജി)ലും ഇന്ഷ്വര്ടെക്കി (ഇന്‍ഷുറന്‍സ് ടെക്നോളജി)ലുമുള്ള താല്പര്യവും 2017ല്‍ വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: