ആറന്മുള: റബര്‍, കശുവണ്ടി ബോര്‍ഡുകള്‍ക്ക് സമാനമായി ചക്കയുടെ സംഭരണത്തിനും വിപണനത്തിനും പ്രത്യേക ബോര്‍ഡ് രൂപീകരിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ്( റിട്ട) പി. സദാശിവം. ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് സംഘടിപ്പിച്ച ചക്ക മഹോത്സവത്തിന്റെയും കാര്‍ഷിക ഉത്സവത്തിന്റെയും വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നുഅദ്ദേഹം.
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചക്ക സംഭരിച്ച് ഗോഡൗണുകളില്‍ സൂക്ഷിക്കാനുള്ള സംവിധാനം ബോര്‍ഡിന് ഉണ്ടാവണം. ചക്കച്ചുള പാക്കറ്റിലാക്കി വിപണിയിലെത്തിക്കുന്നതിന്റെ സാധ്യതയും പരിശോധിക്കണം. പ്ലാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കണം. അദ്ദേഹം പറഞ്ഞു.
ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് മുഖ്യ രക്ഷാധികാരി കുമ്മനം രാജശേഖരന് അധ്യക്ഷത വഹിച്ചു. പനസശ്രേഷ്ഠ പുരസ്കാരം പദ്രെയ്ക്ക് ഗവര്‍ണര്‍ നല്കി. ചക്ക മഹോത്സവം ചെയര്മാന് അജയകുമാര്‍ പുല്ലാട്, പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന് വിഭാഗം മേധാവി ഡോ. ബി. പത്മകുമാര്‍, എസ്. ഡി. വേണുകുമാര്‍, ചക്ക മഹോത്സവം ജനറല്‍ കണ്‍വീനര്‍ പ്രസാദ് ആനന്ദഭവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: