ന്യൂദല്‍ഹി: ടാറ്റ ടെലി സര്‍വീസസ് 500ഓളം ജീവനക്കാരെ പിരിച്ചുവിടുന്നു. ടെലികോം വിപണിയിലെ മത്സരത്തെ ശക്തമായതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് ഈ പിരിച്ചു വിടല്‍.
ടാറ്റ ടെലിസര്‍വീസസ് പ്രവര്‍ത്തനം നടത്തുന്ന എല്ലാ സര്‍ക്കിളുകളില്‍ നിന്നും പിരിച്ചുവിടല്‍ ഉണ്ടാകും. രാജ്യത്തെ 19 ടെലികോം സര്‍ക്കിളുകളില്‍ കമ്പനിക്കു സാന്നിധ്യമുണ്ട്. പിരിച്ചുവിടല്‍ ഭീഷണി നേരിടുന്ന ജീവനക്കാര്‍ക്ക് പ്രത്യേക പാക്കേജും വാഗ്ദാനം ചെയ്യുന്നുണ്ട്.
ജീവനക്കാരുടെ സേവന കാലയളവ് അനുസരിച്ച് പ്രതിവര്‍ഷം ഒരു മാസത്തെ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ വിരമിക്കല്‍ പാക്കേജ് നല്‍കുമെന്നും കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ഔദ്യോഗികമായി ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ കമ്പനി തയാറായിട്ടില്ല.
റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ ടെലികോം കമ്പനികള്‍ തമ്മില്‍ ശക്തമായ താരിഫ് യുദ്ധമാണ് വിപണിയില്‍ നടക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ടാറ്റ ടെലിസര്‍വീസസ് തൊഴില്‍ ശേഷി വെട്ടികുറയ്ക്കുന്നത്. വരുമാനവും ലാഭവും അടിസ്ഥാനമാക്കി വലിയ സമ്മര്‍ദമാണ് ടെലികോം കമ്പനികള്‍ അഭിമുഖീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: