മുംബൈ: ഇന്ത്യന്‍ വിനോദവിപണിയില്‍ മികച്ച വളര്‍ച്ച ലക്ഷ്യമിട്ട് കനേഡിയന്‍ എന്റര്ടെയ്ന്മെന്റ് ടെക്നോളജി കമ്പനിയായ ഐമാക്സ് കോര്പ്പറേഷന്. ചൈന, യൂറോപ്പ്, റഷ്യ എന്നിവയോട് താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ കമ്പനിയുടെ വളര്‍ച്ച താഴ്ന്ന നിലയിലാണ്. 2001ല്‍ ഇന്ത്യന്‍ എന്റര്ടെയ്ന്മെന്റ് വിപണിയുടെ ഭാഗമായ ഐ മാക്സിന് മുംബൈ, ഡെല്‍ഹി, ബെംഗളൂരു എന്നീ മെട്രോ നഗരങ്ങളില്‍ മാത്രമേ നിലവില്‍ സ്ക്രീനുകളുള്ളൂ.
സ്ക്രീനുകളുടെ എണ്ണം വര്‍ധിപ്പിക്കുക ലക്ഷ്യത്തോടെ രണ്ട് വര്‍ഷത്തിനിടെ പ്രധാന മള്‍ട്ടിപ്ലക്സുകളായ പിവിആര്‍, ഇനോക്സ്, സിനിപോളിസ് എന്നിവയുമായി ഐമാക്സ് കരാര്‍ ഒപ്പിട്ടുണ്ട്. പതിനെട്ട് മാസത്തിനിടെ അഞ്ച് പുതിയ തിയറ്ററുകള്‍ തുറക്കാന്‍ കഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ അഞ്ചെണ്ണം കൂടി കൂട്ടിച്ചേര്‍ക്കാനാണ് ശ്രമമെന്ന് ഐമാക്സ് ഗ്രൂപ്പ് മേധാവി ജോണ്‍ ഷ്രിനര്‍ പറഞ്ഞു.
സിനിപോളിസുമായി ചേര്‍ന്ന് പൂനെ (2016) യിലും മുംബൈ (2014) യിലും രണ്ട് തിയേറ്ററുകള്‍ അവര്‍ സ്ഥാപിച്ചിരുന്നു. പിവിആറുമായി സഹകരിച്ച് 2018 അവസാനത്തോടെ അഞ്ച് സ്ക്രീനുകള്‍ കൂട്ടിച്ചേര്‍ക്കും. ഐമാക്സിന് ഇന്ത്യ ഏറെ തന്ത്രപ്രധാന വിപണിയാണ്. അന്താരാഷ്ട്ര വിപണിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ അവര്‍ പിന്നോക്കമാണ്. ചൈനയില്‍ മാത്രം ഐമാക്സിന് 400ല്‍ അധികം തിയേറ്ററുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: