സാന്‍ഫ്രാന്‍സിസ്കോ: യുഎസില്‍ പുതിയ ടെക്നോളജി സെന്ററുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്‍ഫോസിസ് അമേരിക്കക്കാരായ 10,000 പേരെ താല്കാലികമായി നിയമിക്കുന്നു. യുഎസിലെ ഇന്ത്യാനയില്‍ ആരംഭിക്കുന്ന നാല് ടെക്നോളജി സെന്ററുകള്ക്കായാണ് ഇവരെ എടുക്കുന്നത്.
ട്രംപ് ഭരണകൂടം എച്ച്1 ബി വിസ നിയമങ്ങള്‍ ശക്തമാക്കിയതോടെ യുഎസ് ഐടി മേഖലയില്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരെ ജോലിക്ക് നിയമിക്കുന്നതിന് തിരിച്ചടിയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ ടെക്നോളജി സെന്ററുകളിലേക്ക് യുഎസ് പൗരന്മാരെ നിയമിക്കാന്‍ തീരുമാനിച്ചത്.
യുഎസ് ശാഖയിലെ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി യുഎസ് പൗരന്മാരെ നിയമിക്കാന്‍ തീരുമാനിച്ചതായി ഇന്‍ഫോസിസ് സിഇഒ വിശാല്‍ സിക്ക എജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ അറിയിച്ചിരുന്നു. അടുത്തിടെ 2000 അമേരിക്കക്കാരെ ഇന്‍ഫോസിസിന്റെ യുഎസ് ശാഖയില്‍ നിയമിച്ചതിനു പിന്നാലെയാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: