ന്യൂദല്‍ഹി: ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യൂണ്ടായിയുടെ കിയ മോട്ടോഴ്സ് കോര്പ്പറേഷന് ആന്ധ്രപ്രദേശില്‍ വാഹന നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നു. 110 കോടി ഡോളര്‍ മുതല്‍ മുടക്കിലാണിത്.
2020 ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ യാത്രാ വാഹന നിര്‍മ്മാതാക്കളാവാന്‍ ലക്ഷ്യം വെച്ചാണ് ഈ നീക്കം. ചെറിയ സെഡാന്, സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങള്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. 2019ഓടെ ഇവ പുറത്തിറങ്ങും. അതേസമയം ഹ്യൂണ്ടായിയുടെ ചെറു സെഡാന് കാറുകള്‍ ഇവിടെ തന്നെ നിര്‍മാണം ആരംഭിക്കുന്നത് മാരുതിക്ക് തിരിച്ചടിയായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: