ന്യൂദല്‍ഹി: രാജ്യ സമ്പത്തിന്റെ 53 ശതമാനവും ഒരു ശതമാനം ഇന്ത്യാക്കാരുടെ കൈകളിലാണെന്ന് ഐക്യരാഷ്ട്രസഭ (യുഎന്‍)യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തിക അസമത്വത്തില്‍ ഇന്ത്യ റഷ്യയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ്.
ഗ്രാമീണ ജനതയ്ക്ക് വൈദ്യസഹായം നല്കാന് അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കണം.
നിലവിലുളള സാഹചര്യത്തില്‍ അടിസ്ഥാനസൗകര്യ വികസനത്തിനും പൗരന്മാരുടെ
നിലവാരം ഉയര്‍ത്തുന്നതിനും ഇന്ത്യയ്ക്ക് ശക്തമായ വെല്ലുവിളി നേരിടേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്ഥായിയായ വ്യവസായ മാതൃക സ്വീകരിച്ചാല്‍ സ്വകാര്യ മേഖലയില്‍ വാണിജ്യ അവസരങ്ങള്‍ സൃഷ്ടിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: