തിരുവനന്തപുരം: പ്രമുഖ സ്വര്‍ണക്കടയ്ക്ക് വന്‍ നികുതി ഇളവ് നല്കിയ വാണിജ്യനികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. അഞ്ച് പേര്‍ക്കെതിരെയാണ് ധനവകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്.
പ്രമുഖ സ്വര്‍ണക്കടയുടെ അടൂര്‍ ശാഖയില്‍ നടത്തിയ പരിശോധനയിലാണ് നികുതിവെട്ടിപ്പ് കണ്ടെത്തിയത്. ഇവിടെ 190 കോടിരൂപയുടെ വ്യാപാരം നടന്നെങ്കിലും 163 കോടി രൂപയ്ക്കു മാത്രമേ നികുതി ഈടാക്കിയിട്ടുള്ളൂവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്നാണ് വാണിജ്യനികുതി ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ധനവകുപ്പ് തീരുമാനിച്ചത്.
മൂന്നു ഡെപ്യൂട്ടി കമ്മീഷണര്‍മാരെ സസ്പെന്‍ഡു ചെയ്തു. തിരുവനന്തപുരം വിജിലന്‍സ് ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ സതീഷ്, ആഡിറ്റ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ അനില്‍കുമാര്‍, പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ സുജാത എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഇവരെ കൂടാതെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരായ നിസാര്‍, ലെനിന് എന്നിവരെയും സസ്പെന്‍ഡ് ചെയ്യാനാണ് ധനവകുപ്പിന്റെ തീരുമാനം. സമീപകാലത്തുണ്ടായ ഏറ്റവും വലിയ നികുതിവെട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. വിശദമായ അന്വേഷണം നടക്കുകയാണെന്ന് ധനവകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: