ന്യൂദല്‍ഹി: കളളപ്പണക്കാര്‍ക്കും നികുതി വെട്ടിക്കുന്നവര്ക്കുമെതിരെ സാമ്പത്തിക കുറ്റാന്വേഷണ വകുപ്പ് ശക്തമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. നികുതി നിയമം ലംഘിക്കുന്നത് രാജ്യതാല്‍പ്പര്യത്തെ ബാധിക്കും. സര്‍ക്കാരിന് വരുമാന നഷ്ടവുമുണ്ടാകും. സാമ്പത്തിക കുറ്റാന്വേഷണ വകുപ്പ് ശക്തമായ നടപടിയുമായി മുന്നോട്ടുപോയാല്‍ സര് ക്കാരിന്റെ വരുമാനം ഉയര്‍ത്താനാകും.
റവന്യൂ വകുപ്പിനും സാമ്പത്തിക കുറ്റാന്വേഷണ വകുപ്പിനും രാജ്യത്തിന്റെ വരുമാനം ഉയര്‍ത്തുന്നതില്‍ നിര്‍ണായ പങ്കുവഹിക്കാനാകുമെന്ന് ജെയ്റ്റ്ലി പറഞ്ഞു.
ഹവാല ഇടപാടുകളും നികുതി ഒഴിവാക്കാന്‍ ചെറിയ കമ്പനികള്‍ രൂപീകരിക്കുന്നതും ഇന്ന് രാജ്യത്ത് സര്‍വസാധാരണമാണ്. ഈ നിയമ ലംഘനത്തിലൂടെ രാജ്യത്തിന് ലഭിക്കേണ്ട വരുമാനമാണ് നഷ്ടപ്പെടുന്നതെന്ന് ജെയ്റ്റ്ലി വ്യക്തമാക്കി.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നികുതിവെട്ടിപ്പുകള്‍ അനായാസം കണ്ടെത്താനാകുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: