കൊച്ചി: ചെറുകിട-ഇടത്തരം വ്യവസായ സംരഭകര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ പരിശീലനം നല്കാന് രാജ്യവ്യാപകമായ പരിശീലനം നടത്തുന്നു. കൊച്ചിയിലെ പരിശീലന പരിപാടി മെയ് നാലിനാണ്. രാജ്യത്ത് 5000 കേന്ദ്രങ്ങളില്‍ പരിപാടിയുണ്ട്. കൊച്ചിയില്‍ ഫിക്കിയും ഗൂഗ്ളും ചേര്‍ന്നാണ് പരിപാടി.
മറൈന്‍ ഡ്രൈവിലെ കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കോമേഴ്സ് കോണ്‍ഫറന്‍സ് ഹാളില്‍ 9.30 മുതല്‍ വൈകിട്ട് 5.30 വരെയാണ്. കേന്ദ്ര സ്ഥാപനമായ എംഎസ്എംഇ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി. വി. വേലായുധന് ഉദ്ഘാടനം ചെയ്യും.
ഡിജിറ്റല്‍ അണ്‍ലോക്ക്ഡ് പ്രോഗ്രാമിന്റെ ഭാഗമായ ഈ പരിപാടിയില്‍ ഇന്റര്‍നെറ്റിന്റെ അപാരമായ സാധ്യതകള്‍ ബിസിനസ് വളര്‍ത്തുന്നതിന് എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താം എന്ന് സംരംഭകര്‍ക്ക് പരിശീലനം ലഭിക്കും.
പങ്കെടുക്കുന്നവര്‍ക്ക് ഗൂഗ്ള്‍- ഫിക്കി സര്‍ട്ടിഫിക്കറ്റും നല്‍കും. രജിസ്ട്രേഷന് [email protected] എന്ന ഇമെയിലിലോ 0484 4058041/42/9746903555 ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: