കൊച്ചി: കല്യാണ്‍ ജൂവലേഴ്സ് ഓണ്‍ലൈന്‍ ആഭരണവ്യാപാരരംഗത്തെ കാന്ഡെയറിനെ ഏറ്റെടുത്തു. ഓണ്‍ലൈന്‍ ആഭരണവ്യാപാരരംഗത്ത് സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. കാന്‍ഡെയറിന്റെ സ്ഥാപക പ്രമോട്ടര്‍ രൂപേഷ് ജെയ്ന്റെ കൈവശമുള്ള ഓഹരികള്‍ ഘട്ടംഘട്ടമായി വാങ്ങും, പുതിയ നിക്ഷേപവും നടത്തും.
നടപടി കല്യാണ്‍ ജൂവലേഴ്സിനെ ഓണ്‍ലൈന്‍ രംഗത്ത് ശക്തമാക്കുമെന്ന് സിഎംഡി ടി.എസ്. കല്യാണരാമന് പറഞ്ഞു. യുകെ, അമേരിക്ക എന്നിവിടങ്ങളിലെ കാന്‍ഡെയറിന്റെ സാന്നിദ്ധ്യം ആഗോളതലത്തില്‍ കൂടുതല്‍ വിപണികളിലേയ്ക്കും ഉപയോക്താക്കളിലേയ്ക്കും എത്തിച്ചേരാന്‍ സഹായിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: