കൊച്ചി: ജെറ്റ് എയര്‍വെയ്സിന് മൂന്ന് നഗരങ്ങളെ ബന്ധിപ്പിച്ച് 42 പ്രതിവാര സര്‍വീസുകള്‍ കൂടി.
നാഗ്പൂര്‍-ന്യൂദല്‍ഹി, ലക്നൗ-കൊല്‍ക്കത്ത, കോഴിക്കോട്-ബെംഗളൂരു തുടങ്ങിയ റൂട്ടുകളിലാണ് പുതിയ സര്‍വീസുകള്‍.
ദല്‍ഹി- അമൃത്സര്‍, മുംബൈ-കൊല്‍ക്കത്ത റൂട്ടുകളില്‍ സര്‍വീസുകളുടെ എണ്ണവും വര്‍ധിപ്പിക്കും. ന്യൂദല്‍ഹി-ബംഗളൂരു, ന്യൂദല്‍ഹി-ഭോപാല്‍ എന്നീ റൂട്ടുകളില്‍ യഥാക്രമം എയര്‍ബസ് എ330, ബോയിങ് 737 വിമാനങ്ങള്‍ ഉപയോഗിച്ച് ശേഷി കൂട്ടും.
മെയ് ഒന്നിന് ആരംഭിക്കും. ബംഗളൂരു-കോഴിക്കോട് സെക്ടറില്‍ ബംഗളൂരുവില്‍ നിന്ന് 1.15ന് പുറപ്പെടുന്ന ഫ്ളൈറ്റ് 2.30ന് കോഴിക്കോട് എത്തും. തിരിച്ച് കോഴിക്കോടു നിന്ന് 2.55ന് പുറപ്പെട്ട് 4.05ന് ബംഗളൂരുവിലെത്തുമെന്ന് ചീഫ് കമേഴ്സ്യല്‍ ഓഫീസര്‍ ജയരാജ് ഷണ്മുഖം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: