കൊച്ചി: ഏകീകൃത ചരക്കുസേവന നികുതിയെപ്പറ്റി (ജിഎസ്ടി) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കൊച്ചിയില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 28ന് പാലാരിവട്ടം റിനൈ കൊച്ചിന് ഓഡിറ്റോറിയത്തിലാണു പരിപാടി. ഐസിഎഐ ദേശീയ പ്രസിഡന്റും രാജ്യത്തെ പ്രമുഖ സാമ്പത്തിക – ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിദഗ്ധനുമായ നിലേഷ് ശിവജി വികാംസെ മുഖ്യാതിഥിയായിരിക്കുമെന്ന് എറണാകുളം ശാഖാ ചെയര്മാന് ലൂക്കോസ് ജോസഫ് അറിയിച്ചു.
വൈകിട്ട് 4നാണ് ഉദ്ഘാടന സമ്മേളനം. 2.30നും 4.30നും നടക്കുന്ന സാങ്കേതിക സെഷനുകളില്‍ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഡോ. ഗിരീഷ് അഹൂജ അധ്യക്ഷത വഹിക്കും. ബിനാമി വസ്തു ഇടപാടുകള്‍, പണം- റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ ആദായനികുതിച്ചട്ടങ്ങളിലുണ്ടായ മാറ്റങ്ങള്‍, ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുക.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം സാങ്കേതിക സെഷനുകള്‍ തുടരും. ജിഎസ്ടിയെപ്പറ്റിയുള്ള പൊതുധാരണ എന്ന വിഷയത്തില്‍ 5.30ന് നടക്കുന്ന ചര്‍ച്ച അഡ്വ. ജി. ശിവദാസ് (ബംഗളൂരു) നയിക്കും. തുടര്‍ന്നു പാനല്‍ ചര്‍ച്ചകളും ചോദ്യോത്തരവും. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ വി. രാജശേഖരന്, എന്‍.എല്‍. സോമന്, വി.ജെ. സിര്ജോ, റാസീ മൊയ്തീന് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: