കൊച്ചി: നാളികേര ടെക്നോളജി മിഷനു കീഴില്‍ നാളികേര സംസ്കരണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും നവീകരിക്കുന്നതിനും നാളികേര വികസന ബോര്‍ഡ് ധനസഹായം നല്കുന്നു. എസ് സി, എസ് ടി സ്ത്രീ സംരംംഭകര്ക്ക് പദ്ധതി ചെലവിന്റെ 33.3 ശതമാനവും മറ്റ് സംരംഭകര്‍ക്ക് പദ്ധതി ചിലവിന്റെ 25 ശതമാനവുമെന്ന നിരക്കില്‍ 50 ലക്ഷത്തില്‍ കവിയാത്ത തുകയാണ് ധനസഹായമായി നല്‍കുന്നത്.
താത്പര്യമുള്ള സംരംഭകര്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍, എന്‍ജിഒ, വ്യക്തികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കും അര്‍ഹമായ സഹായം നല്കുന്നു. തൂള്‍ത്തേങ്ങ, വെര്‍ജിന്‍ വെളിച്ചെണ്ണ, തേങ്ങാപ്പാല്‍, തേങ്ങ പാല്‍പ്പൊടി, റെഡി ടു ഡ്രിങ്ക് തേങ്ങാ പാല് ജ്യൂസ്, പായ്ക്ക് ചെയ്ത കരിക്കിന് വെള്ളം, ചിരട്ടപ്പൊടി, ചിരട്ടക്കരി, ഉത്തേജിത കാര്‍ബണ്‍ തുടങ്ങി വിപണിയില്‍ ഏറെ ഡിമാന്റുള്ളതും നൂതനവുമായ നാളികേരാധിഷ്ഠിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതികള്‍ക്കാണ് ധനസഹായം നല്‍കുന്നത്. വിശദവിവരങ്ങള്‍ക്ക്: ഫോണ്‍: 04842376265/2377266/2377267/2376553
പ്രതികരിക്കാൻ ഇവിടെ എഴുതുക: