തിരുവനന്തപുരം: മരുന്ന് കുറിപ്പടികള്‍ ജനറിക് നാമത്തില്‍ ആക്കാനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്യുന്നെങ്കിലും മതിയായ ഗുണനിലവാരം ഉറപ്പുവരുത്താതെ നടപ്പിലാക്കരുതെന്ന് ബിഎംഎസ്ആര്‍എ ആവശ്യപ്പെട്ടു.
ഗുണനിലവാര പരിശോധനയ്ക്ക് ഒന്നോ രണ്ടോ റീജിയണല്‍ അനലറ്റിക്കല്‍ ലാബുകള്‍ മാത്രമാണ് സംസ്ഥാനങ്ങളിലുള്ളത്. ആയിരക്കണക്കിന് മരുന്ന് ബ്രാന്റുകളിലും ജനറിക് ബ്രാന്റുകളിലും രാജ്യത്ത് വിപണനം ചെയ്യപ്പെടുന്നു. പലപ്പോഴും ഗുണനിലവാര പരിശോധന പരാജയപ്പെട്ട മരുന്നുകള്‍ നിരോധിക്കുമ്പോഴും അവയുടെ മുഴുവന്‍ ബാച്ചുകളും വിറ്റഴിക്കപ്പെട്ടിരിക്കും. മതിയായ ഗുണനിലവാരം ഉറപ്പ് വരുത്താനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ നടപ്പില്‍വരുത്തണം.
മെഡിക്കല്‍ സെയില്‍സ് രംഗത്തെ തൊഴിലാളികളുടെ ഉപജീവനമാര്‍ഗം ചോദ്യം ചെയ്യുന്ന സാഹചര്യവും സംജാതമായിരിക്കുകയാണ്. അഭ്യസ്തവിദ്യരായ ഈ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ബിഎംഎസ്ആര്‍എ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: