ന്യൂദല്‍ഹി: 24,646 കോടി രൂപ നികുതിയടയ്ക്കണമെന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പ് സഹാറാ ഗ്രൂപ്പിന്റെ അംബിവാലി കമ്പനിക്ക് നോട്ടീസ് നല്കി. ആദായ നികുതിവകുപ്പിന്റെ പ്രത്യേക സംഘം കമ്പനിയുടെ കണക്കുകള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണിത്.
പ്രത്യേക സംഘം നടത്തിയ പരിശോധനയില്‍ 48,000 കോടി രൂപയുടെ വരുമാനം കമ്പനിയുടെ റെക്കോര്‍ഡില്‍ ചേര്‍ത്തിട്ടില്ലെന്ന് കണ്ടെത്തി. 2012-13 സാമ്പത്തിക വര്‍ഷത്തെ കണക്കുകളിലാണ് കമ്പനി ഇങ്ങനെ കൃത്രിമം കാട്ടിയത്. ഈ കാലയളവില്‍ കമ്പനി നല്കിയ ആദായനികുതി റിട്ടേണില്‍ കോടികളുടെ നഷ്ടം സൂചിപ്പിച്ചിരുന്നു. 48,000 രൂപയുടെ പുതിയ നികുതിയും പിഴയും ഉള്‍പ്പെടെ 24,646 കോടി അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.
സഹാറാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള അംബിവാലി കമ്പനിയുടെ 34,000 കോടിയുടെ മുതലുകള്‍ വില്ക്കാന് സുപ്രീംകോടതി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. സഹാറാ ഗ്രൂപ്പിന്റെ തലവന്‍ സുബ്രതോ റോയിയോട് 28 ന് നേരിട്ട് കോടിതിയില്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: