കൊച്ചി: ഐഒസിയുടെ ഉദയംപേരൂര്‍, ചേളാരി, ബിപിസിയുടെ കഴക്കൂട്ടം, അമ്പലമുകള്‍, എച്ച്പിസിയുടെ കഞ്ചിക്കോട്, ഇരുമ്പനം എന്നീ പ്ലാന്റുകളിലെ സിലിണ്ടര്‍ ട്രക്ക് ജീവനക്കാര്‍ മെയ് രണ്ടു മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാന്‍ തീരുമാനിച്ചതായി ഓള് കേരള എല്‍പിജി സിലിണ്ടര്‍ ട്രക്ക് വര്‍ക്കേഴ്സ് കോ-ഓര്‍ഡിനേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ്, സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എന്നീ സംഘടനകള്‍ ട്രക്കുടമകള്‍ക്ക് ഡിമാന്റ് നോട്ടീസ് നല്കി ആറുമാസം കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കാന്‍ ഉടമകള്‍ തയ്യാറാകാത്തതിനാലാണ് കൊല്ലം പാരിപ്പിള്ളി ഒഴിച്ചുള്ള ആറ് പ്ലാന്റിലേയും ട്രക്ക് ജീവനക്കാര്‍ പണിമുടക്കിന് തീരുമാനിച്ചത്.
പാരിപ്പള്ളി പ്ലാന്റിലെ കരാറിന്റെ കാലാവധി 2018 മാര്‍ച്ചിലാണ് അവസാനിക്കുന്നത്. പ്രശ്നം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ നടത്തിയ പത്ത് ചര്‍ച്ചകളും പരാജയപ്പെട്ടതായി യൂണിയന് ഭാരവാഹികളായ കെ. വി. മധുകുമാര്‍ (ബിഎംഎസ്), എം. ഇബ്രാഹിം കുട്ടി (സിഐടിയു), ടി. രഘുവരന് (എഐടിയുസി) എന്‍. എ. കരീം (ഐഎന്‍ടിയുസി എന്നിവര്‍ പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: