കോഴിക്കോട്: ഹിന്ദു ഇക്കണോമിക് ഫോറം നാലാം നാഷണല്‍ ബിസിനസ് കോണ്‍ക്ലേവ് 22, 23 തിയ്യതികളില്‍ അഴിഞ്ഞിലം കടവ് റിസോര്‍ട്ടില്‍ നടക്കും. കോണ്‍ക്ലേവിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്മാന് ആര്.ജി. രമേഷ് അറിയിച്ചു.
22ന് രാവിലെ എട്ടിന് ഫോറം സംസ്ഥാന പ്രസിഡന്റ് മേലത്ത് രാധാകൃഷ്ണന് പതാക ഉയര്‍ത്തുന്നതോടെ സമ്മേളനം ആരംഭിക്കും. 10ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. ജി. മാധവന് നായര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ സംരംഭകരായ എസ്. മുരളി, കര്ണ്ണന്, കെ.ആര്. ബാലന്, എന്‍. ഇ. ബാലകൃഷ്ണ മാരാര്‍, ബി. ഗിരിരാജന്‍, എം. ബി. രമേഷ്, മുകുന്ദന്, എം.ആര്. ശ്യാം, നിബു പ്രഭ, രാജന്‍നായര്‍ പോയിലക്കട, കെ. എ. മോഹന്‍ദാസ് തുടങ്ങിയവര്‍ സംബന്ധിക്കും. വിവിധ സെഷനുകളില്‍ ഡോ. ഉഷ മോഹന്‍ദാസ്, ഡോ. ആര്. ബാലശങ്കര്‍, നീരജ്, സ്വാതി ബോന്ദിയ, ഡോ. രാധാകൃഷ്ണപിള്ള, അഡ്വ. ദിനേശ് വാരിയര്‍, അഡ്വ. ശ്രീരാജ് വാരിയര്‍, ആരോമല്‍ ജയരാജ്, ഷിക്കി തുടങ്ങിയവര്‍ സംസാരിക്കും. 23ന് വൈകിട്ട് നാലിന് സമാപന സമ്മേളനത്തില്‍ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഭരത് ജോഷി മുഖ്യാതിഥിയായി പങ്കെടുക്കും.
എട്ടു സെഷനുകളിലായി നടക്കുന്ന കോണ്‍ക്ലേവില്‍ വിവിധ പ്രൊജക്ടുകള്‍ക്കുള്ള ധനസഹായവും വിതരണം ചെയ്യും. ഇന്ത്യയിലെ പ്രമുഖ ബിസിനസ്സുകാര്‍ക്ക് സംരംഭങ്ങള്‍ പരിചയപ്പെടുത്തുന്നതിനും കൂടുതല്‍ ബിസിനസ് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിനും ഫ്രാഞ്ചൈസികളും ഏജന്‍സികളും ആരംഭിക്കാനുള്ള കരാറുകള്‍ ഒപ്പുവെക്കുന്നതിനുള്ള സൗകര്യങ്ങളുമുണ്ടാകും.
സംഘാടക സമിതി വര്‍ക്കിംഗ് ചെയര്മാന് പി.ജെ. ഹരികുമാര്‍, ജനറല്‍ കണ്‍വീനര്‍ ടി. റനീഷ്, ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ഷൈലേഷ് ഗോപിനാഥ്, ട്രഷറര്‍ കെ.പി. അനില്‍കുമാര്‍, ജി. ഗോപകുമാര്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: