കാറിന്റെ ബോഡിയില്‍ പോറലോ ഉരച്ചിലോ ഉണ്ടായാല്‍ ഉടന്‍ പെയിന്റ് ചെയ്യണം. ഇല്ലെങ്കില്‍, തുരുമ്പിക്കാന്‍ സാധ്യതയേറെയാണ്. പെയിന്റ് ടച്ച് ചെയ്താല്‍ വൃത്തികേടാകും. അതിനാല്‍, പോറലുള്ള ഭാഗത്തെ പീസ് മുഴുവനായും പെയിന്റ് ചെയ്യുന്നതാണ് നല്ലത്. പെയിന്റിങ് കൃത്യമല്ലെങ്കില്‍ ചിലപ്പോള്‍ മൈലേജിനെ സാരമായി ബാധിക്കും.
ചില്ലിന്റെ മങ്ങല്‍ മൂലം മഴക്കാലത്ത് എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ സാധിക്കാറില്ല. മുന്നിലൂടെ പോകുന്ന വാഹനങ്ങളുടെ പുകയും മറ്റും അടിച്ചാണ് ചില്ലില്‍ മങ്ങലുണ്ടാകുന്നത്. ഇത് അപകടത്തിനും കാരണാമായേക്കും.
ഇതിന് പരിഹാരമായി ചില്ലിന് വിന്‍ഡ് ഷീല്‍ഡ് പോളിഷിങ് ചെയ്യുന്നതാണ് നല്ലത്. 1000 രൂപയേ ഇതിന് ചെലവ് വരൂ. ഒരുവര്‍ഷം ഇതിന്റെ പ്രയോജനം കിട്ടും.
ഹെഡ് ലൈറ്റിന്റെ മങ്ങല്‍ മാറ്റാനും വിന്‍ഡ് ഷീല്‍ഡ് പോളിഷിങ് നല്ലതാണ്.
(വിവരങ്ങള്‍ക്ക് കടപ്പാട്: ശരണ്‍ ബാബു സൂപ്പര്‍ വൈസര്‍, കാര്‍വാലി, ചേര്‍ത്തല)
പ്രതികരിക്കാൻ ഇവിടെ എഴുതുക: