തിരക്കേറിയ നഗരത്തിലൂടെ യാത്ര ചെയ്താല്‍ നമുക്ക് ശ്വാസം മുട്ടും. അത്രയേറെ പുകയാണ് വാഹനങ്ങള്‍ പുറന്തള്ളുന്നത്. കാര്‍ബണ്‍ മോണോക്സൈഡ്, നൈട്രജന്‍ ഓക്സൈഡ്, ഹൈഡ്രോ കാര്‍ബണ്‍ തുടങ്ങിയ വിഷപ്പുക നമ്മള് വലിച്ചു കയറ്റുന്നു. ഓരോ മനുഷ്യനെയും വലിയ രോഗിയാക്കാന്‍ അതുമതി.
ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന ഇത്തരം പുകവണ്ടികള്‍ ഇനി നമ്മുടെ നിരത്തുകളില്‍ കാണാനാവില്ല. മലിനീകരണം തടയുന്നതിനായി ബിഎസ് 4 (ഭാരത് സ്റ്റേജ് 4) ചട്ടപ്രകാരമുള്ള വാഹനങ്ങള്‍ മാത്രമേ ഏപ്രില്‍ ഒന്നുമുതല്‍ ഇവിടെ വില്‍ക്കുന്നുള്ളൂ. സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇത്. കോടതി വിധി വാഹനനിര്‍മ്മാതാക്കള്‍ക്ക് വന്‍ നഷ്ടമുണ്ടാക്കിയെങ്കിലും പുകയില്ലാ ഡ്രൈവിലേക്ക് നമ്മുടെ നിരത്തുകളെ മാറ്റാനുള്ള പുതിയ തുടക്കമാകുകയാണത്.
നിലവിലുള്ള ബിഎസ് 3 വാഹനങ്ങളേക്കാള്‍ 80 ശതമാനം മലിനീകരണം കുറവാണ് ബിഎസ് നാലിന്. വാഹന എന്‍ജിനില്‍ നിന്ന് പുറന്തള്ളുന്ന മലിനീകരണ വായുവിന്റെ അളവ് നിയന്ത്രിക്കാനായി കേന്ദ്രസര്‍ക്കാറാണ് ഭാരത് സ്റ്റേജ് (ബിഎസ്) മാനദണ്ഡങ്ങള്‍ കൊണ്ടുവന്നത്. 1991മുതലാണ് ഇന്ത്യയില്‍ മലിനീകരണ നിയന്ത്രണചട്ടങ്ങള്‍ വരുന്നത്. വിവിധ സ്റ്റേജുകളിലൂടെ കടന്ന് ഇന്നത് ബിഎസ് നാലില്‍ എത്തി നില്ക്കുന്ന. 20120 ഓടെ ബിഎസ് ആറിലേക്ക് എത്തി മലിനീകരണം പൂര്‍ണമായും ഒഴിവാക്കുകയാണ് അടുത്തലക്ഷ്യം. നിലവില്‍ ബിഎസ് നാല് ഇന്ധനവും മലിനീകരണം തടയാനായി പെട്രോളിയം കമ്പനികള്‍ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: