ന്യൂദല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പ്പനയാരംഭിച്ചു. നാല്‍ക്കോയുടെ അഞ്ചു ശതമാനം ഓഹരികളുടെ വില്‍പ്പനയാണ് ആരംഭിച്ചത്. ഇതിലൂടെ 640 കോടി സമാഹരിക്കാനാകും.
വില്‍പ്പനയാരംഭിച്ച ഇന്നലെ 7.73 കോടിയുടെ ഓഹരികള്‍ വിറ്റുപോയി. വില്‍പ്പന ഇന്നും തുടരും. നാല്‍ക്കോയില്‍ സര്‍ക്കാരിന് 74.58 ഓഹരികളാണുളളത്. ഇതില്‍ അഞ്ചുശതമാനമാണ് വില്‍പ്പന നടത്തുന്നത്.
ഈ സാമ്പത്തിക വര്‍ഷത്തില്‍ ന്യൂനപക്ഷം ഓഹരി വില്‍പ്പനയിലൂടെ 46500 കോടിയും തന്ത്രപരമായ ഓഹരി വില്‍പ്പനയിലൂടെ 15000 കോടിയും സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാര്‍ 46247 കോടി സമാഹരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: