മുംബൈ:ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ ലാഭം നാലാം പാദത്തില്‍ 21 ശതമാനം വര്‍ധിച്ച് 751.61 കോടിയായി. കഴിഞ്ഞ വര്‍ഷം ലാഭം 620.35 കോടിയായിരുന്നു. പലിശയില്‍ നിന്നുള്‍പ്പെടെയുളള വരുമാനം വര്‍ധിച്ചതാണ് ലാഭം കൂടാന്‍ കാരണം.
പലിശയില്‍ നിന്നുളള വരുമാനം 31.5 ശതമാനം വര്‍ധിച്ച് 1667.45 കോടിയായി .കഴിഞ്ഞവര്‍ഷം ഇതു 1268.21 കോടിയായിരുന്നു. മറ്റു വരുമാനങ്ങളിലും വര്‍ധനയുണ്ടായി. 32.70 ശതമാനമാണ് വര്‍ധന. 1211.30 കോടി. കഴിഞ്ഞ വര്‍ഷം ഇതു 912.80കോടിയായിരുന്നു.
നിക്ഷേപത്തില്‍ 36.1 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.ലാഭം കൂടിയ സാഹചര്യത്തില്‍ ബാങ്ക് ഒരു ഓഹരിക്ക് ആറു രൂപാ വീതം ലാഭ വിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: