ഒറ്റപ്പാലം: ശമ്പള കുടിശ്ശിക ഗഡുക്കളായി പലിശ സഹിതം ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നേരിട്ട് വിതരണം ചെയ്യുമെന്നു വാഗ്ദാനം നല്കി അധികാരത്തിലേറിയ പിണറായി സര്‍ക്കാരിന്റെ ജനവഞ്ചനക്കെതിരെ ഫെറ്റോ ഒറ്റപ്പാലം താലൂക്ക് സമിതിസായാഹ്ന ധര്‍ണ് നടത്തി.
എജിഒ സംഘ് സംസ്ഥാന ഓഡിറ്ററും ഫെറ്റോ ജില്ലാ പ്രസിഡന്റുമായ പി.എന്‍.സുധാകരന് ഉദ്ഘാടനം ചെയ്തു. അധ്യാപകരയും, ജീവനക്കാരെയും ദ്രോഹിക്കുന്ന സര്‍ക്കാരാണു ഇപ്പോള്‍ കേരളം ഭരിക്കുന്നത്. ശമ്പള കുടിശിക നേരിട്ടു നല്കാന് തീരുമാനമെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി.കെ.രാജഗോപാല്‍ അധ്യക്ഷതവഹിച്ചു. കെ.കെ.രാജേഷ് മുഖ്യപ്രഭാഷണം നടത്തി.രമേഷ്,എം.കെ.ഗണേഷ്, സുജിത്ത്,ശ്രീധരന്, സജിത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: