മുംബൈ: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ സ്വര്‍ണ്ണം വാങ്ങാനുള്ള താത്പ്പര്യത്തില്‍ 21 ശതമാനം ഇടിവ് വന്നതായി കണക്കുകള്‍. 675.5 ടണ്‍ സ്വര്‍ണ്ണമാണ് 2016ല്‍ ഇന്ത്യയില്‍ വിറ്റഴിച്ചത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ നടത്തിയ സര്‍വ്വേയിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
2015ല്‍ 857.2 ടണ്‍ സ്വര്‍ണ്ണമാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. 1,58,310.4 കോടിയാണ് ഇതിന്റെ മതിപ്പു വില. എന്നാല്‍ ഇത് 2016ല്‍ 1,38,837.8 കോടി ആയിരുന്നെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നോട്ട് അസാധുവാക്കലും ജുവല്ലറികളുടെ സമരവുമാണ് രാജ്യത്തെ സ്വര്ണ്ണവില്പ്പന കുറയാനുള്ള മുഖ്യ കാരണമായി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: