ന്യൂദല്‍ഹി: പൊതുമേഖല ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ ഓഹരികള്‍ വിറ്റഴിച്ച് 11,000 കോടി രൂപ സമാഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുടേത് അടക്കമുളള ഓഹരികളാണ് വിറ്റഴിക്കുക.
അടുത്ത സാമ്പത്തിക വര്‍ഷത്തോടെ 72,500 കോടി ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം ന്യൂനപക്ഷ ഓഹരി വില്‍പ്പനയിലൂടെ 46,500 കോടിയും തന്ത്രപരമായ ഓഹരി വില്‍പ്പനയിലൂടെ 15,000 കോടിയും സമാഹരിക്കും.
പൊതു ഇന്‍ഷ്വറന്‍സ് കമ്പനികളിലെ 25 ശതമാനം ഓഹരികള്‍ വില്ക്കാന് അടുത്തിടെ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ്, ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനി, നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനി, ജനറല്‍ ഇന്‍ഷ്വറന്‍സ് കോര്പ്പറേഷന് എന്നിവയുടെ ഓഹരികള്‍ വില്‍ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ മന്ത്രിസഭാ സാമ്പത്തികകാര്യ സമിതി അനുമതി നല്‍കിയിയത്.
ഈ കമ്പനികളിലെ സര്‍ക്കാര്‍ പങ്കാളിത്തം 75 ശതമാനമാക്കി കുറയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: