ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്തെ വാഹന വിപണിയിലുണ്ടായ മാന്ദ്യം 2017 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചയിലേക്ക് കുതിക്കാന്‍ കാരണമാവുമെന്ന് റിപ്പോര്‍ട്ട്. ഈ കാലയളവില്‍ വാഹന വിപണിയില്‍ മാത്രം 16 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
ജനുവരിയിലെ വില്‍പ്പനയിലുണ്ടായ വര്‍ധനവ് സൂചിപ്പിക്കുന്നത് ഇതാണ്.
ഒരു മാസത്തിനിടയില്‍ രാജ്യത്തെ 10 പ്രമുഖ കാര്‍ നിര്‍മാതാക്കളില്‍ ഏഴെണ്ണത്തിന്റേയും വളര്‍ച്ചാ നിരക്ക് രണ്ടക്കത്തിലെത്തിയിട്ടുണ്ട്. മാരുതി സുസുക്കി, ഹ്യൂണ്ടായ് കാറുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ചയുള്ളത്. ഇരുകമ്പനികളും 2,60,000 യൂണിറ്റ് വാഹനങ്ങളാണ് ജനുവരി മാസത്തില്‍ വിറ്റഴിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് അടുത്ത സാമ്പത്തിക വര്‍ഷം വാഹന വിപണി 16 ശതമാനം വളര്‍ച്ച നേടുമെന്ന കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: