കോട്ടയം: കേന്ദ്ര ബജറ്റില്‍ റബ്ബര്‍മേഖലയ്ക്ക് നേരിയ പ്രത്യാശ. കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് 10 കോടി രൂപയുടെ വര്‍ദ്ധനയുണ്ട്. 2015-16-ല്‍ 132 കോടിരൂപ ലഭിച്ചപ്പോള്‍ ഇക്കുറി ലഭിച്ചത് 140.8 കോടി രൂപ. വിപണനം നടത്തുമ്പോള്‍ കര്‍ഷകരില്‍നിന്നും ഈടാക്കുന്ന 2 ശതമാനം സെസ്സാണ് സാധാരണ ബജറ്റ് വിഹിതമായി പ്രഖ്യാപിക്കാറുള്ളത്. ഇതിനാല്‍ ഉദ്പാദനം കുറഞ്ഞാല്‍ ബജറ്റ്വിഹിതം കുറയാന്‍ ഇടയാകും.
20121-13-ല്‍ 9,13,700 ടണ്‍ ഉദ്പാദനമുണ്ടായിരുന്നു. ഇക്കാലയളവില്‍ 182 കോടി രൂപയാണ് ബജറ്റ് വിഹിതമായി ലഭിച്ചത്. 2015-16-ല്‍ 5,62,000 ടണ്ണായി ഉദ്പാദനം കുറഞ്ഞപ്പോള്‍ വിഹിതം 132 കോടിയായി കുറഞ്ഞു. ഇത്തവണ ഉദ്പാദനത്തില്‍ നേരിയ വര്‍ദ്ധന ഉണ്ടായതാണ് 10 കോടി രൂപ അധികമായി ലഭിക്കാന്‍ ഇടയാക്കിയത്.
2014-15-ല്‍ കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങളായി 33.41 കോടി രൂപയാണ് നല്കാനുണ്ടായിരുന്നത്. അതിനുശേഷം കാര്യമായ സബ്സിഡി വിതരണം നടന്നിട്ടുമില്ല.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം റബ്ബര്‍ ബോര്‍ഡ് ചെയര്‍മാനായി എ.അജിത്കുമാര്‍ ചുമതല ഏറ്റെടുത്തോടെയാണ് ഉദ്പാദനരംഗത്ത് മാറ്റം കണ്ട് തുടങ്ങിയത്. തോട്ടം സന്ദര്‍ശനത്തിനുള്ള യാത്രാബത്ത അനുവദിച്ച് സന്ദര്‍ശനം പുനഃസ്ഥാപിച്ചു.
പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയില്‍പ്പെടുത്തി കര്‍ഷകര്‍ക്ക് പരിശീലനം നല്കി. ഇതാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ 20 ശതമാനം ഉദ്പാദന വര്‍ദ്ധനവ് ഉണ്ടാക്കാനും ബജറ്റ് വിഹിതത്തില്‍ വര്‍ദ്ധനവ് ഉണ്ടാകാനും ഇടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: