മുംബൈ: ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്നതിന്റെ പശ്ചാത്തലത്തില്‍ വിപണി കടുത്ത കരുതല്‍ പുലര്‍ത്തിയെങ്കിലും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബോംബെ സൂചികയായ സെന്‍സെക്സ് 193 പോയിന്റ് ഇടിഞ്ഞ് 27655ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി അമ്പത് പോയിന്റ് ഇടിഞ്ഞ് 8561ല്‍ ഇടപാട് അവസാനിപ്പിച്ചത്. മിഡ് ക്യാപ് സൂചിക 1.1 ശതമാനം നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സ്മാള്‍ ക്യാപ് ഓഹരികള്‍ 1.03 ശതമാനവും ഇടിഞ്ഞു.
ടെലികോം കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍, ഐടി ഭീമന്മാരും എണ്ണ-വാതക, ആരോഗ്യ, പൊതുമേഖല, ഉരുക്ക് വ്യവസായ കമ്പനികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
അമേരിക്കന്‍ പ്രതിനിധി സഭ പുതിയ എച്ച്1ബി വിസ ബില്‍ ചര്‍ച്ചയ്ക്കെടുത്തതോടെയാണ് ഐടി ഓഹരികള്‍ നഷ്ടത്തിലായത്. പുതിയ നിയമം ഐടി കമ്പനികള്‍ക്ക് വലിയ ബാധ്യതയാണ് സൃഷ്ടിക്കുക. നിഫ്റ്റി ഐടി സൂചിക 3.17 ശതമാനം നഷ്ടത്തില്‍ 9848.50ത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
ടിസിഎസ്, എച്ച്സിഎല്‍, ടെക്ക് മഹീന്ദ്ര, മിന്‍ഡ്ട്രീ, ഇന്‍ഫോസിസ് എന്നിവയും നഷ്ടമുണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: