കൊച്ചി: ധനലക്ഷ്മി ബാങ്കിന്റെ സ്വന്തം കെട്ടിടത്തിലുള്ള എറണാകുളം ഷണ്മുഖം റോഡ് നവീകരിച്ച ശാഖയുടെ പ്രവര്‍ത്തനം കൊച്ചി മേയര്‍ സൗമിനി ജയിന് ഉദ്ഘാടനം ചെയ്തു.
ബാങ്കിന്റെ നവതി ആഘോഷിക്കുന്ന വേളയില്‍ 78 വര്‍ഷം പൂര്‍ത്തിയായ എറണാകുളം ശാഖ ഡിജിറ്റല്‍ ബാങ്കിങ് സൗകര്യങ്ങള്‍ അടക്കം ആധുനിക ബാങ്കിങ് സേവന സൗകര്യങ്ങള്‍ക്ക് സജ്ജമാണെന്ന് റീജണല്‍ മേധാവി രാജേഷ് പി. അറിയിച്ചു. ശാഖ മാനേജര്‍ രാമചന്ദ്രന് നന്ദി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: