ന്യൂദല്‍ഹി: ജിയോ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ബ്രിട്ടണ് ആസ്ഥാനമായ വൊഡഫോണ്‍ ഗ്രൂപ്പിന്റെ ഇന്ത്യന്‍ യൂണിറ്റും ഐഡിയയും ലയിക്കാന്‍ ഒരുങ്ങുന്നു. കമ്പനി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇത് സംബന്ധിച്ച് ബിര്‍ള ഗ്രൂപ്പുമായി പ്രാഥമിക ചര്‍ച്ചകള്‍ നടന്ന് കഴിഞ്ഞു. ഐഡിയയുടെ പുതിയ ഓഹരികള്‍ ഇറക്കി അവ വൊഡഫോണ്‍ വാങ്ങും. ഭാരതത്തിലെ ഏറ്റവും വലിയ രണ്ടാമത്തെയും മൂന്നാമത്തെയുംകമ്പനികളാണ് യഥാക്രമം വൊഡഫോണും ഐഡിയയും.
രാജ്യത്തെ ടെലിഫോണ്‍ മേഖലയിലേക്ക് റിലയന്‍സ് ജിയോയുടെ കടന്ന് വരവോടെ എല്ലാ കമ്പനികള്‍ക്കും തങ്ങളുടെ നിരക്കില്‍ 66ശതമാനത്തിലേറെ വെട്ടിക്കുറയ്ക്കേണ്ടി വന്നിരിക്കുകയാണ്.
ജിയോ തങ്ങളുടെ സൗജന്യ ഡേറ്റ, കോള്‍ ഓഫറുകളുടെ കാലാവധി മാര്‍ച്ച് വരെ നീട്ടി നല്‍കിയിട്ടുണ്ട്. എയര്‍ടെല്ലും വോഡഫോണും ഇതിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. വൊഡഫോണ്‍ ലയനത്തിന് ഒരുങ്ങുകയാണെന്ന് മുന്‍പ് വാര്‍ത്തകള്‍ വന്നെങ്കിലും ആരുമായാണ് ലയനം എന്ന് വെളിപ്പെടുത്തിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: