ആഗോള വ്യാപകമായി വിറ്റഴിക്കപ്പെട്ട ഗാലക്സി നോട്ട് 7 യൂണിറ്റുകള്‍ സാംസങ് ഇലക്ട്രോണിക്സ് തിരിച്ചു വിളിക്കുന്നു. നിലവില്‍ 96 ശതമാനത്തോളം യൂണിറ്റുകള്‍ സാംസങ് തിരിച്ചു വിളിച്ചു കഴിഞ്ഞു.
സിഎന്‍ബിസിയുടെ റിപ്പോര്‍ട്ടുകളനുസരിച്ച് അമേരിക്കയില്‍ ഏതാണ്ട് 76000 പേര് ഇപ്പോഴും സാംസങ് നോട്ട് 7 ഉപഭോക്താക്കളാണ്. അതില്‍ ചിലര്‍ സാംസങ് നോട്ട് 8 പുറത്തിറങ്ങുന്നതുവരെ നോട്ട് 7 സൂക്ഷിക്കാനുള്ള പദ്ധതിയിലുമാണ്.
പഴയ ഉപഭോക്താക്കള്‍ ഇപ്പോഴും സാംസങ് ഫോണുകള്‍ കളയാതെ പ്രവര്ത്തിപ്പിക്കുന്നുണ്ടെന്നതും സാംസങിന്റെ ജനപ്രീതിയെയാണ് കാണിക്കുന്നത്. ഗാലക്സി നോട്ട് 2 മുതലുള്ള സാംസങ് ഉപഭോക്തവായ ജാക്ക് എസ്റ്റസ് പറയുന്നത്, രൂപഘടനയാണ് അതിന്റെ ആകര്‍ഷണമെന്നാണ്. കൂടാതെ ബിസിനസ് ആവശ്യങ്ങള്‍ക്കും വളരെ ഉപകാരപ്രദമാണെന്ന് അദ്ദേഹം പറയുന്നു. അതിന്റെ പ്രൊസസറും സ്ക്രീനിന്റെ വലിപ്പവും മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
എന്നാല്‍ അമേരിക്കയിലെ നിരവധി ഉപഭോക്താക്കള്‍ സാംസങിന്റെ ഹര്‍ജിയെ തള്ളികൊണ്ട് സാംസങിനെ തിരിച്ചു വിളിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്. ബാറ്ററിയുടെ രൂപരേഖയും ഓവര്‍ഹീറ്റിങ് പ്രശ്നങ്ങളും ടെക്ക് ഭീമനെ തളര്‍ത്തുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: