ന്യൂദല്‍ഹി: ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെ ധൃതിപിടിച്ചാണ് ഐഡിബിഐ ബാങ്ക് കിംഗ്ഫിഷര്‍ വിമാനക്കമ്പനിക്ക് വായ്പ നല്‍കിയതെന്ന് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
ബാങ്കിന്റെ അന്നത്തെ സി.എം.ഡി യോഗേഷ് അഗര്‍വാളുമായി ഗൂഢാലോചന നടത്തിയാണ് വിജയ് മല്യ കിംഗ്ഫിഷറിന് വായ്പയുടെ ആദ്യ ഗഡുവായ 350 കോടി രൂപ തരപ്പെടുത്തിയത്. രണ്ടു ഗഡുക്കളായി 860.92 കോടിയാണ് കിംഗ്ഫിഷറിന് ഐഡിബിഐയില്‍ നിന്ന് വായ്പ ലഭിച്ചത്.കിംഗ്ഫിഷര്‍ ഈടുനല്‍കിയ വസ്തുക്കളുടെ കമ്പോളവില നോക്കാതെയാണ് വായ്പ നല്‍കിയത്. ഇത് ബാങ്കിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ്.
ബാങ്ക് സിഎംഡി യോഗേഷ് അഗര്‍വാളുമായി വിജയ്മല്യ ചര്‍ച്ച നടത്തിയ ഉടന്‍ വായ്പ നല്‍കുകയായിരുന്നെന്ന് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.ഈ കേസുമായി ബന്ധപ്പെട്ട് യോഗേഷ് അഗര്‍വാള്‍ ഉള്‍പ്പെടെ എട്ടുപേരെ സിബിഐ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: