ഹൂസ്റ്റണ്‍: മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ് 25 കൊല്ലത്തിനുള്ളില്‍ ലോകത്തെ ആദ്യ ലക്ഷകോടീശ്വരനാകുമെന്ന് സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഓക്സ്ഫാമിന്റെ റിപ്പോര്‍ട്ട്.
അപ്പോഴേക്കും ഗേറ്റ്സിന് 86 വയസാകും. 2009 മുതല്‍ അദ്ദേഹത്തിന്റെ ആസ്തിയില്‍ പ്രതിവര്‍ഷം 11 ശതമാനം വര്‍ദ്ധനയുണ്ടാകുന്നുണ്ട്. 2006ല്‍ മൊത്തം ആസ്തി 50 ബില്യന്‍ ഡോളര്‍ ( 34ലക്ഷം കോടി രൂപ)ആയിരുന്നു. 2016ല്‍ എത്തിയപ്പോഴേക്കും ഇത് 76 ബില്യന്‍ (51 ലക്ഷം കോടി) ഡോളറെത്തി. സ്വന്തം ഫൗണ്ടേഷനിലൂടെ നിരവധി പേര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിന് പുറമെയാണ് ഈ നേട്ടം.
ലോകത്തെ 360 കോടി പാവപ്പെട്ടവരുടെ കൈകളിലേക്ക് വിതരണം ചെയ്യപ്പെടേണ്ട അത്രയും സമ്പത്ത് ബില്‍ഗേറ്റ്സ് അടക്കമുളള എട്ട് ശതകോടീശ്വരന്മാരുടെ പക്കലുണ്ടെന്ന് നേരത്തെ ഓക്സ്ഫാം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: