ന്യുദല്‍ഹി : നോട്ട് അസാധുവാക്കലിന് 10 ദിവസം മുമ്പ് ഉണ്ടായിട്ടുള്ള നിക്ഷേപങ്ങളെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. ഈ കാലയളവില്‍ അടച്ചുതീര്‍ത്ത വായ്പ്പകളെക്കുറിച്ചുള്ള വിശദാംശങ്ങളും, ഇ വാലറ്റ് തുടങ്ങിയവയില്‍ മുന്‍കൂറായി നല്‍കിയിട്ടുള്ള പണം സംബന്ധിച്ചും കേന്ദ്രം അന്വേഷണം നടത്തുന്നുണ്ട്.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച് അമ്പതു ദിവസത്തിനുള്ളില്‍ ബാങ്ക് പോസ്റ്റ്ഓഫീസ് എന്നിവിടങ്ങിളില്‍ 500, 1000 നോട്ടുകള്‍ ഉപയോഗിച്ച് നടത്തിയിട്ടുള്ള നിക്ഷേപങ്ങള്‍, 50,000നു മുകളില്‍ പാന്‍ കാര്‍ഡ് ഇല്ലാതെ നടത്തിയിട്ടുള്ള നിക്ഷേപങ്ങള്‍ എന്നിവ സംബന്ധിച്ചും അന്വേഷണമുണ്ട്.
നിലവില്‍ ആര്‍ടിജിഎസ് തുടങ്ങിയവ പ്രകാരം കൈമാറ്റം ചെയ്തിട്ടുള്ള പണം സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനുശേഷം രാജ്യത്തെ 60 ലക്ഷം ബാങ്ക് അക്കൗണ്ടുകളിലായി 7.34 ലക്ഷം കോടിയുടെ നിക്ഷേപം നടന്നിട്ടുണ്ട്.
എന്നാല്‍ 16,000 കോടിയുടെ നിക്ഷേപം രാജ്യത്തുണ്ടായിട്ടുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണക്കുകളില്‍ പറയുന്നത്. ഇതില്‍ 13,000 കോടി ഉള്‍നാടന്‍ പ്രദേശങ്ങളിലെ ബാങ്കുകളിലാണ്. ഇത്തരത്തില്‍ വന്‍തുക നിക്ഷേപിച്ചിട്ടുള്ള വരുടെ വിശദ വിവരങ്ങള്‍ ആദായ നികുതിവകുപ്പും അന്വേഷിച്ചു വരികയാണ്. നോട്ട് അസാധുവാക്കലിനുശേഷം ആദായ നികുതിയിനത്തിലുള്ള രാജ്യത്തെ വരുമാനം വര്‍ധിച്ചതായി സര്‍ക്കാര്‍ ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: