കൊച്ചി: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ബിഗ് ബസാറില്‍ വന്‍വിലക്കിഴിവ്. 26വരെയാണ് വിലക്കിഴിവ് ഒരുക്കിയിരിക്കുന്നത്. 2000 രൂപ മുതല്‍ മുകളിലേക്ക് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 400 രൂപയുടെ കാഷ് ബാക്ക് ഫ്യുച്ചര്‍ വാലറ്റിലുടെ ലഭിക്കും.
എളുപ്പത്തിലുള്ള തവണ വ്യവസ്ഥകള്‍, ആക്സിസ് ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 10ശതമാനം ഡിസ്കൗണ്ട്, പെടിഎം ഉപഭോക്താക്കള്‍ക്ക് ഡിസ്കൗണ്ട് എന്നിവയും, കൂടാതെ ബിഗ് ബസാര്‍ പങ്കാളികളായ ഫ്യുച്ചര്‍ പേ, കൊര്‍യോ എന്നിവയുടെ ഓഫറുകളും ബാധകമായിരിക്കും. ഫാഷന്‍, ഗൃഹാലങ്കാര, ഭക്ഷ്യ ഉത്പന്നങ്ങളടക്കമുള്ളവയ്ക്ക് ഓഫര്‍ ലഭിക്കും.
മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ വിലക്കിഴിവിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബിഗ് ബസാര്‍ സിഇഒ സദാശിവ് നായക് പറഞ്ഞു. തിരക്ക് പരിഗണിച്ച് വേഗത്തില്‍ ഷോപ്പിംഗ് നടത്താന്‍ മുന്‍കൂട്ടി ടൈം സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സംവിധാനവും ബിഗ് ബസാറിന്റെ വെബ്സൈറ്റ് www.bigbazaar.com. സജ്ജമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: