മുംബൈ: ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് ഒരു ശതമാനം നഷ്ടം രേഖപ്പെടുത്തി. 274 പോയിന്റ് ഇടിഞ്ഞ് സൂചിക 27034.50ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയിലും ഇടിവുണ്ടായി. 85.75 പോയിന്റ് ഇടിഞ്ഞ് നിഫ്റ്റി 8349.35ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വില്‍പ്പന സമ്മര്‍ദ്ദം മൂലം ബാങ്കിംഗ് ഓഹരികളില്‍ ഇടിവുണ്ടായി. ആക്സിസ് ബാങ്കിന്റെ ഓഹരികള്‍ ഏഴ് ശതമാനം ഇടിവ് രേഖപ്പെടുത്തി. ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയും നഷ്ടം രേഖപ്പെടുത്തി. സ്റ്റീല്‍, വാഹന ഓഹരികളും വില്‍പ്പന സമ്മര്‍ദ്ദത്തിലായിരുന്നു.
അതേസമയം ടെലികോം കമ്പനികള്‍ നേട്ടമുണ്ടാക്കി. ഭാരതി എയര്‍ടെല്‍, ഐഡിയ എന്നിവ യഥാക്രമം 1.14, 2.96 ശതമാനം ഉയര്‍ന്നു. യെസ് ബാങ്ക്, അള്‍ട്രാടെക് സിമന്റ്, ഐടിസി, ബജാജ് ഒട്ടോ എന്നിവയും നേട്ടമുണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: