മുംബൈ: മള്‍ട്ടിപ്ലക്സ് ഗ്രൂപ്പായ പിവിആറിന്റെ 14 ശതമാനം ഓഹരികള്‍ വാര്‍ബഗ് പിന്‍കസ് കൈക്കലാക്കി. ബുധനാഴ്ച പുറത്തിവിട്ട പ്രസ്താവനയിലാണ് ഇതുസംബന്ധിച്ചുള്ള കണക്കുകള്‍.
ഇന്ത്യയിലെ വന്‍കിട സിനിമ മള്‍ട്ടിപ്ലക്സ് ഗ്രൂപ്പായ പിവിആറിന്റെ 820 കോടിയോളം വിലമതിക്കുന്ന ഓഹരികളാണ് വാര്‍ബഗ് കൈക്കലാക്കിയത്. നിലവില്‍ 48 നഗരങ്ങളിലായി 562 സ്ക്രീനുകളാണ് പിവിആറിനുള്ളത്.
വാര്ബഗിന്റെ പ്രവര്‍ത്തനം സിനിമ വിനോദമേഖലയിലേക്കു വ്യാപിപ്പക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് വാര്‍ബഗ് പിന്‍കസ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ വിശാല്‍ മഹാദേവിയ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: